കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഇന്ന് തുടങ്ങും
കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം 29, 30, ഡിസംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ തെക്കില്‍പ്പറമ്പ ഗവ. യു.പി.സ്‌കൂളില്‍ നടക്കും. 125 വിദ്യാലയങ്ങളില്‍നിന്ന് അയ്യായിരത്തിലധികം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
കലാമത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് നാലുമണിക്ക് ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ നിര്‍വഹിക്കും. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള അധ്യക്ഷതവഹിക്കും. കളക്ടര്‍ പി.എസ്.മുഹമ്മദ്‌സഗീര്‍ മുഖ്യാതിഥിയായിരിക്കും. സമാപനസമ്മേളനം ഡിസംബര്‍ നാലിന് നാലുമണിക്ക് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമുഹാജി അധ്യക്ഷതവഹിക്കും. വിജയികള്‍ക്ക് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് സമ്മാനം നല്‍കും.
പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമുഹാജി, ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.രവീന്ദ്രനാഥന്‍, കെ.കെ.മുരളീധരന്‍, സുകുമാരന്‍ ആലിങ്കല്‍, ബാലകൃഷ്ണന്‍ നായര്‍, രാജന്‍ പൊയിനാച്ചി എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment